പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ചാലയൂരിലെ നാഗരാജ് - രാധാമണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. മസ്തിഷ്‌കത്തിലെ അണുബാധയെ തുടര്‍ന്നാണ് മരണം. കോട്ടത്തറ ട്രൈബല്‍ സെപ്ഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ നാലാമത്തെ ശിശുമരണമാണിത്.