ദില്ലി: ദില്ലിയില്‍ നാലു വയസുകാരി മാനഭംഗത്തിനിരയായി. കുട്ടിയെ ആക്രമിച്ച 11 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മംഗോള്‍പുരി പ്രദേശത്തായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

വെകിട്ട് വീടിനു പുറത്തു നിന്നിരുന്ന കുട്ടിയെ പ്രതി എടുത്തുകൊണ്്ടുപോകുകയും സമീപത്തെ പാര്‍ക്കില്‍ കൊണ്്ടുപോയി മാനഭംഗപ്പെടുത്തുകയുമായിരുന്നു. ഇതിനിടെ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് പ്രതി കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. പിന്നീട് കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.