കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മാതൃ സഹോദരി പുത്രിയോടും രസീല ഇക്കാര്യം പറഞ്ഞിരുന്നു. ഈ മാനേജര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സഹോദരനും ബന്ധുക്കളും പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരനാണ് രസീലയെ കൊലപ്പെടുത്തിയതെന്ന് കമ്പനി അധികൃതരും പൊലസും ആവര്‍ത്തിക്കുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ജോലി സ്ഥലത്ത് കടുത്ത മാനസീക പീഡനത്തിന് രസീല ഇരയായിരുന്നെന്ന് സഹോദരന്‍ ലിജിന്‍ ആരോപിച്ചു. ഇക്കാര്യം പലപ്പോഴും തന്നെ ഫോണില്‍ വിളിച്ച് രസീല പറഞ്ഞിരുന്നു.

രസീല കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാതൃ സഹോദരിപുത്രി അഞ്ജലിയോട് അരമണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പൂനെയിലെ ഓഫീസ് ഫോണിലാണ് രസീല അഞ്ജലിയോട് സംസാരിച്ചത്. ഓഫീസിലെ മാനേജരെ കുറിച്ച് അന്നും രസീല പരാതി പറഞ്ഞിരുന്നു.

രസീലയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. പൊലീസ് പിടികൂടിയ അസാം സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന് മാത്രമല്ല കൊലപാതകത്തില്‍ പങ്കെന്ന ആരോപണത്തില്‍ ബന്ധുക്കള്‍ ഉറച്ച് നില്‍ക്കുകയാണ്. പത്ത് ദിവസത്തിന് ശേഷം പൂനെയിലെത്തി വിശദമായ പരാതി പൊലീസില്‍ നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.