ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍വച്ച് ഇന്‍ഫോസിസ് ജീവനക്കാരിയെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടേതെന്നു കരുതുന്ന രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്ന യുവാവ് തിടുക്കത്തില്‍ നടന്നു നീങ്ങുന്ന ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്. 

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതി(24)യെ കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തിയത്. പിതാവാണ് സ്വാതിയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടത്. ഒരു യുവാവും സ്വാതിയും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും തുടര്‍ന്ന് വെട്ടിവീഴ്ത്തുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.