'അമ്മ'യ്ക്കകത്ത് പ്രശ്നങ്ങളില്ല, നിലപാട് തിരുത്തി ഇന്നസെന്റ്

First Published 1, Apr 2018, 10:09 AM IST
innocent change stand in issues in amma organisation
Highlights
  • 'അമ്മ'യ്ക്കകത്ത് പ്രശ്നങ്ങളില്ല, നിലപാട് തിരുത്തി ഇന്നസെന്റ്
  • എല്ലാവരും കൂടി പറഞ്ഞതുകൊണ്ടു മാത്രമാണു കഴിഞ്ഞ തവണ വീണ്ടും പദവിയേറ്റത്

തൃശൂര്‍: സിനിമാ താരങ്ങളുടെ അമ്മ സംഘടനയ്ക്കകത്ത് പ്രശ്നമില്ലെന്ന് ഇന്നസെന്റ്. നേരത്തെ സംഘടനയ്ക്കകത്തു പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ നേതൃസ്ഥാനത്തു തുടരാനാവില്ലെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.  പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷത്തിലായിരുന്നു ഇന്നസെന്റിന്റെ പ്രസ്താവന. 

പ്രസിഡന്റ് സ്ഥാനത്തു തുടരാൻ പറ്റില്ലെന്ന് ആറു വർഷമായി താൻ പറയുന്നതാണെന്നും സംഘടനയിൽ പ്രശ്നമുള്ളതിനാൽ ഇനി തുടരില്ലെന്നു പറഞ്ഞിട്ടില്ലെന്നും ഇന്നസന്റ് പിന്നീടു വിശദീകരിച്ചു. പണ്ടു പറഞ്ഞത് വീണ്ടും വാർത്തയാകുന്നതിൽ സന്തോഷമുണ്ട്. എല്ലാവരും കൂടി പറഞ്ഞതുകൊണ്ടു മാത്രമാണു കഴിഞ്ഞ തവണ വീണ്ടും പദവിയേറ്റത്. 15 വർഷമായി പദവിയിൽ ഞാനുണ്ട്. ഒരു തവണപോലും വീണ്ടും പദവി വേണമെന്നു പറഞ്ഞിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. നിർബന്ധിച്ചാലും ഇനി തുടരില്ലെന്നു പറഞ്ഞുകൊണ്ടാണു കഴിഞ്ഞ തവണ പദവി സ്വീകരിച്ചത്. 

അമ്മയിൽ പ്രശ്നമുണ്ടെങ്കിൽ ഓടിപ്പോകാതെ അതു തീർക്കുകയാണു ചെയ്യുകയെന്നും ഇന്നസന്റ് പറഞ്ഞു. തിരക്കുകളും ആരോഗ്യപരമായ കാരണങ്ങളും പരിഗണിച്ചാണ് സ്ഥാനമൊഴിയുന്നതെന്ന് ഇന്നസെന്റ് ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരുന്നു.

loader