ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപികരിക്കാനും ഉത്തരവില്‍ പറയുന്നു. ജയലളിതയുടെ വസതിയായിരുന്ന വേദ നിലയം സ്മാരകമാക്കാനും തീരുമാനമായി.