വയനാട്: പനമരം പീഡനത്തില്‍ പെണ്‍കുട്ടിയുടെ പ്രായം സ്ഥിരീകരിക്കുന്നതില്‍ കോഴിക്കോട് സിഡബ്ല്യൂസിക്ക് വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ സാമൂഹിക ക്ഷേമവകുപ്പിന് സമര്‍പ്പിച്ചു.

പ്രസവശുശ്രൂഷക്കായി പെണ്‍കുട്ടിയെ പാര്‍പ്പിച്ച കോഴിക്കോട്ടെ കേന്ദ്രം നല്‍കിയ തെറ്റായ ജനനതീയതി സിഡബ്ല്യൂസി പരിഗണിക്കുകയായിരുന്നു. ബാലനീതി നിയമത്തില്‍ സൂചിപ്പിക്കുന്ന പ്രായ നിര്‍ണ്ണയ രീതികള്‍ ശിശുക്ഷേമസമിതി പരിഗണിച്ചില്ല.

ഇത് മൂലം അവിവാഹിതയായ പെണ്‍കുട്ടിയ പ്രസവിച്ച വിവരം പോലീസിനെ യഥാസമയം അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീബാമുംതാസാണ് റിപ്പോര്‍ട്ട് സാമൂഹികക്ഷേമവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയത്.