വാഷിങ്ടണ്‍: രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റങ്ങള്‍ അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. കുടിയേറ്റത്തിന് പുതിയ നിയമനിര്‍മാണം അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിലാണ് ട്രംപിന്‍റെ പ്രഖ്യാപനം. 

കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ല. പ്രഖ്യാപനം നിയമവിരുദ്ധ കുടിയേറ്റക്കാര്ർ നടത്തിയ കുറ്റകൃത്യങ്ങള്‍ ഓര്‍മിപ്പിച്ചാണ് ട്രംപിന്‍റെ പരാമര്‍ശം.

കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കുമെന്നും ട്രംപ് പറഞ്ഞു.അമേരിക്കന്‍ കോണ്‍ഗ്രസില്ർ സ്റ്റേറ്റ് ഓഫ് യുണിയനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.