ദുബായ്: അറബ് രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ സംവിധാനം വരുന്നു. വിവിധ ലോകരാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാകുന്നത്. അബുദാബിയില്‍ നടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലാണ് അറബ് രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാനുള്ള പുതിയ സംവിധാനത്തെക്കുറിച്ച് തീരുമാനം കൊക്കൊണ്ടത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍സായിദ് ആല്‍നഹ്യാന്റെ സാനിധ്യത്തിലായിരുന്നു യോഗം. വിവിധ രാജ്യങ്ങള്‍ക്കിടയില്‍വര്‍ധിച്ച സുരക്ഷാ സഹകരണം നടപ്പിലാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഫ്രാന്‍സ്, സ്പെയിന്‍, സെനഗല്‍ഉള്‍പ്പടെ വിവിധ രാജ്യങ്ങളുടെ സഹകരണവും ഇക്കാര്യത്തില്‍ഉണ്ടാവും. ഇന്റലിജന്‍സ് വിവരങ്ങള്‍ പരസ്പരം കൈമാറാനും യോഗത്തില്‍ തീരുമാനമായി. സംഘടിത കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള ക്രിമിനല്‍സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഈ സഹകരണം മൂലം സാധിക്കുമെന്നാണ് പ്രതീക്ഷ. ക്രിമിനല്‍ സംഘങ്ങളുടെ പുതിയ തന്ത്രങ്ങള്‍ തിരിച്ചറിയാനും ഉടന്‍ തന്നെ അമര്‍ച്ച ചെയ്യാനും ലോക രാജ്യങ്ങളുമായുള്ള സഹകരണം മൂലം സാധിക്കും.
ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ, ഇറ്റാലിയന്‍ മന്ത്രി ഫിലിപ്പോ ദെസ്പന്‍സ, സ്പെയിന്‍പ്ര പ്രതിനിധി ജോസ് യൂജിനോ സലാര്‍ക്, സെനഗല്‍മന്ത്രി അബ്ദുല്ല ദാവുദ് ദിയാലോ,മൊറോക്കോ മന്ത്രി നൂറുദ്ദീന്‍ ബുത്വയിബ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.
