അടുത്ത വർഷം 50 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കാനുള്ള ശ്രമത്തിലാണ് ക്യൂബ.
ഹവാനാ: ലോകത്തിലെ ഏക കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില് ജനങ്ങള്ക്ക് ഇന്റര്നെറ്റ് സൌകര്യങ്ങള് ഉപയോഗിക്കാന് സർക്കാർ അനുമതി നല്കി. എന്നാല് ആദ്യ ഘട്ടത്തില് മാധ്യമപ്രവർത്തകരുള്പ്പെടെ ചെറിയ വിഭാഗത്തിന് മാത്രമേ ഇന്റര്നെറ്റ് ഉപോഗിക്കാനുള്ള അനുമതിയൊള്ളൂ. എന്നാല് ഈ വർഷം അവസാനത്തോടെ മൊബൈല് ഇന്റർനെറ്റ് സൌകര്യങ്ങള് ജനങ്ങള്ക്ക് ഉപയോഗിക്കാന് പറ്റുന്നരീതിയിലേക്ക് മാറ്റുമെന്നും സർക്കാർ അറിയിച്ചു. ഇന്ർനെറ്റ് ഉപയോഗം കൂടുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് ഗതിവേഗം കൂട്ടുമെന്നും സമ്പദ്ഘടനക്ക് ശക്തി പകരുമെന്നും ഈ വൈകിയ വേളയില് പ്രസിഡന്റ് മിഗുല് ഡയസ് കാനല് പറഞ്ഞു.
ഏക പാർട്ടി ഭരണം പോലെതന്നെ ടെലിക്കമ്യൂണിക്കേഷന് രംഗത്തും സർക്കാർ കുത്തക നിലനില്ക്കുന്ന രാജ്യമാണ് ക്യൂബ. ഇന്ർനെറ്റ് വ്യപകമാകുന്നതോടെ നിലവില് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമേല് സര്ക്കാര് ഏര്പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്ർനെറ്റിന്റെ ഉപയോഗം വ്യാപകമാകുന്നതോടെ നീങ്ങുമെന്നാണ് പ്രതീക്ഷ. മാധ്യമങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് ക്യൂബ. രാജ്യത്ത് ചില കമ്പനികള്ക്കും വിദേശ എംബസികൾക്കും ഈ വർഷം ഡിസംബര് മുതല് മൊബൈല് ഡാറ്റാ പ്ലാനുകള് എടുക്കാന് അനുമതി നല്കിയിരുന്നു.
പതിറ്റാണ്ടുകളായ അമേരിക്കന് ഉപരോധം നിലനില്ക്കുന്ന രാജ്യമാണ് ക്യൂബ. അതുകൊണ്ട് തന്നെ ഇന്ർനെറ്റ് പോലുള്ള സൗകര്യങ്ങള് ഉറപ്പാക്കുന്നതില് രാജ്യം ബഹുദൂരം പിന്നിലാണ്. 2013 വരെ ക്യൂബയിലെ വലിയ ഹോട്ടലുകളില് മാത്രമാണ് ഇന്ർനെറ്റ് സംവിധാനം ഉണ്ടായിരുന്നതെന്നാണ് റിപ്പോര്ട്ടുകള്. എന്നാല് ഇന്ർനെറ്റ് സംവിധാനം കൂടുതല് മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളാണ് ഗവണ്മെന്റ് സ്വീകരിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി കൂടുതല് സൈബര് കഫേകളും വൈ-ഫൈ സ്പോട്ടുകളും വീടുകളിലെ ഇന്ർനെറ്റ് സൗകര്യവും നടപ്പാക്കുന്നുണ്ട്.
ലാറ്റിനമേരിക്കയിലെ ഒട്ടുമിക്ക രാജ്യങ്ങളും 4 ജി, 5 ജി സൌകര്യങ്ങളിലേക്ക് കടന്നപ്പോഴും ക്യൂബയിലിപ്പോഴും 3 ജി കണക്ഷനുകളാണ് ഉള്ളത്. അടുത്ത വർഷം 50 ലക്ഷം പുതിയ കണക്ഷനുകള് നല്കാനുള്ള ശ്രമത്തിലാണ് ഇടിഇസിഎസ്എ. 2020-ഓടെ രാജ്യത്തെ പകുതി വീടുകളിലും 60 ശതമാനം മൊബൈല് ഫോണുകളിലും ഇന്റർനെറ്റ് ഉറപ്പാക്കാനാണ് ഗവണ്മെന്റ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 11,000 വീടുകളില് കഴിഞ്ഞ വര്ഷം ഇന്റർനെറ്റ് കണക്ഷന് നല്കിയിരുന്നു. ഇത് മൌലീകമായ മാറ്റമാണ്. എനിക്കിപ്പോള് എവിടെയിരുന്നു വാർത്തകള് കൊടുക്കാന് കഴിയുന്നു. ക്യൂബയിലെ പത്രപ്രവർത്തകനായ യൂറിസ് നോറിഡോ പറയുന്നു. ഇടിഇസിഎസ്എയാണ് ഇപ്പോള് ക്യൂബന് ടെലിക്കോം രംഗം കൈകാര്യം ചെയ്യുന്നത്.
