ചൈനക്കാരനായ അദ്ദേഹത്തെ വീട്ടീലേക്കുള്ള യാത്രയ്ക്കിടെ കാണാതായെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ബെയ്ജിംഗ്: അന്താരാഷ്ട്ര കുറ്റാന്വേഷണസംഘടനയായ ഇന്‍റര്‍പോളിന്‍റെ മേധാവി മെഗ് ഹൊഗ്വയേ കാണാതായതായി റിപ്പോര്‍ട്ട്. ചൈനക്കാരനായ അദ്ദേഹത്തെ വീട്ടീലേക്കുള്ള യാത്രയ്ക്കിടെ കാണാതായെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫ്രാന്‍സിലെ ല്യോണ്‍ എന്ന നഗരത്തിലാണ് ഇന്‍റര്‍പോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. സെപ്തംബര്‍ 29-ന് ചൈനയിലേക്ക് പോയ മെഗ് ഹൊഗ്വയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്നാണ് ഭാര്യ ഫ്രഞ്ച് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫ്രാന്‍സില്‍ വച്ചല്ല മെഗിനെ കാണാതായെന്നാണ് ഇന്‍റര്‍പോള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
64-കാരനായ മെഗ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവാണ്. നേരത്തെ ചൈനീസ് പബ്ലിക് സെക്യൂരിറ്റി വകുപ്പിന്‍റെ സഹമന്ത്രിയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹം ഇന്‍ര്‍പോള്‍ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്.
