ലണ്ടന്‍: കോടിക്കണക്കിന് രൂപ വായ്‌പയെടുത്ത് വിദേശത്തേയ്‌ക്ക് കടന്ന വ്യവസായി വിജയ് മല്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച റെഡ്കോര്‍ണര്‍ നോട്ടീസിന്‍മേല്‍ ഇന്റര്‍പോള്‍ വിശദീകരണം തേടി. മല്യയ്‌ക്കെതിരെയുള്ള റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിയ്‌ക്കുന്നതിന് അടിസ്ഥാനമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികളെക്കുറിച്ചാണ് വിശദീകരണം തേടിയത്.
എന്നാല്‍ ഈ നടപടിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ തള്ളിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പ്രതികരിച്ചു.
