എന്നാല്‍ ഐഎന്‍ടി.യു.സിയെ നിരോധിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്ന് ദേശീയ വൈസ് പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ആരോപിച്ചു.
ഏതാണ് ഔദ്യോഗിക അംഗീകാരമുള്ള ഘടകമെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ഐഎന്‍.ടി.യു,സി നിലവിലെ ഘടകത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസിന് മറുപടി നല്‍കാത്ത പക്ഷം കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രേഡ് യൂണിയനുകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ട്രേഡ് യൂണിയന്‍ നേതാവ് അശോക് ചൗധരി തന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഔദ്യോഗിക ഐഎന്‍.ടി.യു സിയെന്ന് കാണിച്ച് 4 വര്‍ഷം മുന്‍പ് തൊഴില്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി.സഞ്ജീവ റെഡ്ഡി അദ്ധ്യക്ഷനായ ഘടകത്തിന് നോട്ടീസ് ലഭിച്ചത്. എന്നാല്‍ ട്രേഡ് യൂണിയന്‍ അംഗത്വം സംബന്ധിച്ച് തെളിവെടുപ്പ് നടത്താതെ സംഘടനയെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിക്കമാണ് നോട്ടീസിന് പിന്നിലെന്ന് ഐ.എന്‍.ടി.യു സി സംസ്ഥാന അദ്ധ്യക്ഷനും ദേശീയ വൈസ് പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍ ആരോപിച്ചു.
കഴിഞ്ഞ രണ്ട് തവണയും ദേശീയ തലത്തില്‍ ബിഎം.എസ് ഏറ്റവും അധികം അംഗങ്ങളുള്ള സംഘടനയായി മാറിയിരുന്നു. എന്നാല്‍ ഇക്കുറി 3 കോടി 38 ലക്ഷം അംഗങ്ങളുടെ പട്ടിക നല്‍കിയത് വഴി ഒന്നാമതെത്താനുള്ള നീക്കത്തിലായിരുന്നു ഐ.എന്‍.ടി.യു.സി ഇതിനെ അട്ടിമറിക്കാനാണ് പുതിയ നീക്കമെന്നാണ് ഐഎന്‍.ടി.യു.സിയുടെ ആരോപണം.
