തിരുവനന്തപുരം: നികുതി ഇളവു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ഈ ഇനത്തില്‍ പൊതുഖജനാവിന് 150 കോടി രൂപ നഷ്ടമുണ്ടായെന്നാണു പരാതി.

കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിന് നികുതി ഇളവു നല്‍കിയെന്നാണു പ്രധാന ആരോപണം. ആയുര്‍വേദ മരുന്നു കമ്പനികള്‍ക്കു നികുതി ഇളവു നല്‍കിയതിലും ക്രമക്കേടുണ്ടെന്നു പരാതിക്കാരന്‍ ആരോപിക്കുന്നു.

വിജിലന്‍സിന്റെ എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. +