പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റ‍ർ , മകളുടെ വിവാഹത്തിന് സർക്കാർ വാഹനം ദുരുപയോഗം ചെയ്ത സംഭവം അന്വേഷിക്കും. ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയനാണ് അന്വേഷിക്കുക. സംഭവം അന്വേഷിക്കാൻ വനംമന്ത്രി കെ.രാജു ഇന്നലെ നിർദേശിച്ചിരുന്നു.

തൃശൂര്‍: പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റ‍ർ , മകളുടെ വിവാഹത്തിന് സർക്കാർ വാഹനം ദുരുപയോഗം ചെയ്ത സംഭവം അന്വേഷിക്കും. ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയനാണ് അന്വേഷിക്കുക. സംഭവം അന്വേഷിക്കാൻ വനംമന്ത്രി കെ.രാജു ഇന്നലെ നിർദേശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനം വകുപ്പ് മേധാവി കേശവനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കെ.രാജുവിന്റെ ഉത്തരവ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്നാണ് നടപടി. ശനിയാഴ്ച തൃശ്ശൂർ എരുമപ്പെട്ടിക്ക് സമീപമുള്ള പന്നിത്തടത്ത് വച്ച് നടന്ന വിവാഹത്തിന് അതിഥികളെ എത്തിക്കാനാണ് വനം വകുപ്പിന്റെ ജീപ്പുകൾ ദുരുപയോഗം ചെയ്തത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 40 കി മീ ദൂരമുള്ള മണ്ഡപത്തിലേക്കാണ് സർക്കാർ ജീപ്പ് നിരവധി തവണ ഓടിയത്. 

മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്വകാര്യ ആവശ്യത്തിന് കുറഞ്ഞ നിരക്ക് നൽകി ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും വകുപ്പിന് കീഴിലുള്ള വാഹനങ്ങൾ വിളിച്ചുകൂട്ടി ട്രിപ്പടിക്കുന്നത് നിയമലംഘനമാണ്. എന്നാൽ നടപടി സാധാരണമാണെന്നാണ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് നൗഷാദിന്റെ വിശദീകരണം

മച്ചാട് റേഞ്ചിലെ ഇഗ്നേഷ്യസ് എന്‍ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് വാഹനങ്ങൾ എത്തിയതെന്ന് നേരത്തെ വനം വകുപ്പ് ഡ്രൈവർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് ഉൾപ്പെടെ ഏതെല്ലാം സ്ഥലങ്ങളിൽ വാഹനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് അനേഷിക്കുക.