ഐരാപുരം കുന്നകുരുടി തെറ്റുപാലത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിയമരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീയണക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രാജന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഗീത മരിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു ഇരുവരും. കുന്നത്തുനാട് പൊലീസ് കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറച്ച് കാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു രാജന്‍. ഇത് മൂലമുള്ള മാനസിക പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ നിന്ന് മടങ്ങുംവഴി ഇവര്‍ സമീപത്തെ പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങിയിരുന്നു. ഐരാപുരത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.