അഹാഡ്‌സിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കെട്ടിടവും ഭൂമിയും കില ഏറ്റെടുത്ത ശേഷം പഴയ രേഖകള്‍ മാറ്റി സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ 6 മണിയോടെ മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടു. താക്കോല്‍ കൈവശമുണ്ടായിരുന്ന മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ 3 മണിക്കൂറിനു ശേഷമെത്തി മുറി തുറന്നപ്പോഴേക്ക് മുഴുവന്‍ കത്തിച്ചാമ്പലായിരുന്നു. അഹാഡ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരുടെ വിവരങ്ങളും, വിവിധ സര്‍ക്കാര്‍ ഉത്തരവുകളും ആസ്തി വിവരങ്ങളും അടക്കം മുഴുവന്‍ രേഖകളും നശിച്ചു.
അട്ടപ്പാടിയില്‍ ചെലവഴിച്ച കോടികളെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടതിന് പിന്നില്‍ ആസൂത്രിത ശ്രമങ്ങളുണ്ടെന്നാണ് അഹാഡ്‌സിലെ ജീവനക്കാരും പോലീസും സംശയിക്കുന്നത്. വിരലടയാള വിദഗ്ദര്‍ അടക്കമുള്ളവര്‍ സ്ഥല ത്തെത്തി പരിശോധന നടത്തി.
വിദഗ്ദര്‍ എത്തി പരിശോധന നടത്തുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അഗളി ഡിവൈഎസ്പി സുബ്രഹമ്ണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
