കൊച്ചി: ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ സമരം.ഹൗസ് കീപ്പിംഗ്, ലോഡിംഗ് തൊഴിലാളികളാണ് പണിമുടക്കുന്നത്. രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നിഷേധിച്ചത് ചോദ്യം ചെയ്താണ് സമരം. തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെ രാവിലെ ആറ് മണി മുതലുള്ള ഷിഫ്റ്റ് മുടങ്ങി.