ചർച്ച പരാജയപ്പെട്ടാല്‍ ബിപിസിഎല്ലിലേക്കും,എച്ച്പിയിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരാർ വ്യവസ്ഥയിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
അതേസമയം ഇന്ധന നീക്കവുമായി ബന്ധപ്പെട്ട നിരക്ക് കൂട്ടാനാണ് ടാങ്കർ ഉടമകളുടെ ശ്രമമെന്നാണ് ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ വിശദീകരണം. ഇത് ഇന്ധന വില കൂട്ടാനിടയാക്കുമെന്നും അവർ വാർത്താകുറിപ്പിൽ അറിയിച്ചു.
