പാരിപ്പളളി ഐഒസി പ്ലാന്‍റിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു.  

കൊല്ലം: പാരിപ്പളളി ഐഒസി പ്ലാന്‍റിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു. ഡ്രൈവര്‍മാരുടെ ഡ്യൂട്ടിയില്‍ സീനിയോറിറ്റി പാലിക്കുമെന്ന് ഉറപ്പു കിട്ടിയതായി തൊഴിലാളി സംഘടനകള്‍. 

ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സീനിയോറിറ്റി മറികടന്ന് ജൂനിയര്‍ ഡ്രൈവര്‍മാരെ ഡ്യൂട്ടിക്ക് കയറ്റുന്നുവെന്നാരോപിച്ചാണ് ട്രക്ക് ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത്. സമരത്തെത്തുടര്‍ന്ന് പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം നിലച്ചിരുന്നു.