ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി പറഞ്ഞും അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് അസോസിയേഷന്‍
തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി പറഞ്ഞും അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് അസോസിയേഷന്‍ ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരായ ആക്രമങ്ങൾ ചൂണ്ടി കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായി അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കി.
ഈ സാഹചര്യത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണം. ജുഡീഷ്യറിയിൽ നിന്ന് നിരന്തരം പരാമർശങ്ങൾ ഉണ്ടാകുന്നുണ്ട്. വ്യക്തിപരമായ അധിഷേപങ്ങൾ നേരിട്ട് ജോലി ചെയ്യുന്നത് ദുസ്സഹമായിരിക്കുന്നു. മേല്‍കോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി അടിയന്തരമായ ഇടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
