ചെന്നൈ: സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ കോപ്പിയടിച്ച് പിടിക്കപ്പെട്ട കേസ് സിബിസിഐടിക്ക് വിട്ടു. സഫീര്‍ കരീമാണ് ചെന്നൈയില്‍ സിവില്‍ സര്‍വീസസ് മെയിന്‍സ് പരീക്ഷയില്‍ കോപ്പിയടിച്ചതില്‍ പിടിക്കപ്പെട്ടത്. കേസ് സിബിസിഐടിക്ക് വിട്ട് തമിഴ്നാട് ഡിജിപി ഉത്തരവിറക്കി. 

അതേസമയം സംഭവത്തില്‍ സഫീര്‍ കരീമിന്‍റെ ഭാര്യ ജോയ്സിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലെ അശോക് നഗര്‍ ക്രോസ് റോഡിലുള്ള ലാ എക്‌സലന്‍സ് ഐഎഎസ് കോച്ചിംഗ് സ്ഥാപനത്തില്‍ അദ്ധ്യാപികയായിരുന്നു ജോയ്‌സി. പരീക്ഷ നടക്കുമ്പോള്‍ ഹാളിന് പുറത്ത് നിന്നും ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊടുത്ത് കൃത്രിമം നടത്താന്‍ സഹായിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്