Asianet News MalayalamAsianet News Malayalam

ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം

Iran
Author
First Published Dec 30, 2017, 8:04 AM IST

ഇറാനിൽ സർക്കാർ വിരുദ്ധ  പ്രതിഷേധം വ്യാപിക്കുന്നു. തലസ്ഥാനമായ ടെഹ്റാനിൽ നിരവധി പേർ അറസ്റ്റിലായെന്നും റിപ്പോർട്ടുണ്ട്.

വിലക്കയറ്റത്തിൽ തുടങ്ങിയ എതിർപ്പ് സർക്കാർ നയങ്ങൾക്കും മതപുരോഹിതരുടെ ഭരണത്തോടുമുള്ള പ്രതിഷേധമായി രൂപംമാറിയിരിക്കയാണ്.  വടക്കുകിഴക്കൻ നഗരമായ മഷാദിൽ വ്യാഴാഴ്ച  തുടങ്ങിയ പ്രതിഷേധത്തിൽ പ്രസിഡന്റ് ഹസൻ റുഹാനിക്കെതിരെ മുദ്രാവാക്യം വിളിച്ച 52 പേരെ അറസ്റ്റുചെയ്‍തിരുന്നു. അതോടെ പല നഗരങ്ങളിലേക്ക് പ്രതിഷേധം പടർന്നു. 2009ലെ തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനങ്ങൾക്കുശേഷം രാജ്യത്ത് ഇത്രയധികം പേർ സർക്കാരിനെതിരായി തെരുവിലിറങ്ങിയിട്ടില്ല. പരമോന്നതനേതാവ് അയത്തൊള്ള അലി ഖമനേയിയുടെ നേതൃത്വത്തോട് പരസ്യപ്രതിഷേധം ആദ്യമായാണ്. പുരോഹിതർ ദൈവങ്ങളെപ്പോലെ പെരുമാറുന്നു എന്ന എന്നാണ് ആരോപണം. ആഭ്യന്തരകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുപകരം സിറിയ, യെമൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽ  നടത്തുന്ന ഇടപെടലിനോടും എതിർപ്പുണ്ട്. ആണവധാരണയിൽ ഒപ്പിടുന്നതോടെ സമ്പദ്വ്യവസ്ഥ മെച്ചപെപടുമെന്ന് റുഹാനി ഉറപ്പുനൽകിയിരുന്നെങ്കിലും തൊഴിലില്ലായമ ഇപ്പോഴും 12.4 ശതമാനമാണ്. സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ പ്രതിഷേധത്തിന് അടിസ്ഥാനമില്ലെന്നും അക്രമികളെ  നേരിടുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കയാണ് സർക്കാർ.

 

 

Follow Us:
Download App:
  • android
  • ios