യമന്‍ പ്രശ്നപരിഹാരം; ഒമാനുമായി യോജിച്ച് പ്രവർത്തിക്കാന്‍ തയ്യാറാണെന്ന് ഇറാൻ

First Published 20, Mar 2018, 12:38 AM IST
Iran President Hassan Rouhani meets Oman foreign affairs minister
Highlights
  • ഭീകരവാദവും അക്രമപ്രവർത്തനങ്ങളും ഉപേക്ഷിക്കണം
     

ഇറാന്‍: യമൻ പ്രശ്‌നപരിഹാരത്തിന്  ഒമാനുമായി  യോജിച്ച് പ്രവർത്തിക്കാന്‍  തയ്യാറെന്ന്  ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി അറിയിച്ചു. രണ്ടു ദിവസത്തെ  ഔദ്യോഗിക  സന്ദർശത്തിനായി   റ്റെഹറിനിൽ എത്തിയ  ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ്  ഇറാൻ പ്രസിഡന്‍റ്  സന്നദ്ധത  അറിയിച്ചത്. ഭീകരവാദവും  അക്രമ പ്രവർത്തനങ്ങളും ഉപേക്ഷിക്കണമെന്നും,  തർക്കങ്ങളും പ്രതിസന്ധികളും  സമാധാന ചർച്ചകളിലൂടെ  പരിഹരിക്കണമെന്നുമാണ്  ഇരു രാജ്യങ്ങളുടെയും നിലപാടെന്നു  ഇറാൻ പ്രസിഡറന്  ഹസ്സൻ റൂഹാനി പറഞ്ഞു. 

ആക്രമം ഉപേക്ഷിച്ചു  യമൻ ജനതയ്ക്ക്  ആവശ്യമുള്ള  സഹായം എത്തിക്കുവാൻ  മറ്റു രാജ്യങ്ങൾ തയ്യാറാകണമെന്ന്  ഒമാൻ വിദേശ കാര്യ മന്ത്രി  യൂസഫ് ബിൻ അലവി ആവശ്യപ്പെട്ടു.
ഒമാനും ഇറാനും  തമ്മിലുള്ള ചർച്ചകളും  കൂടിയാലോചനകളും  മേഖലയിൽ സമാധാനവും ഭദ്രതയും ഉറപ്പാക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിക്കുവാൻ  കഴിയുമെന്നും  യൂസഫ് അലവി  കൂടിക്കാഴ്ചയിൽ  വ്യക്തമാക്കി. 

ഇറാൻ  ഒമാൻ സഹകരണം  പുതിയ മേഖലകളിലേക്ക്  വിപുലപെടുത്തുമെന്നും  പ്രസിഡന്റ് റൂഹാനി പറഞ്ഞു. ഊർജം , പെട്രോ കെമിക്കൽ  സ്റ്റീൽ തുറമുഖം  ഗതാഗതം  എന്നി രംഗത്ത്  ഇരു രാജ്യങ്ങൾ   സംയുക്ത  സംരംഭങ്ങൾ   ആരംഭിക്കുന്നതിന്‍റെ  സാധ്യതകൾ  പരിശോധിക്കുമെന്നും   കൂടിക്കാഴ്ചയിൽ  ധാരണയായി. ഇറാനും ഒമാനും  തമ്മിലുള്ള ഉഭയകക്ഷി ബന്ധം  മേഖലയിലെ മറ്റു രാജ്യങ്ങൾക്കു  മാതൃകയാണെന്നും ഹസ്സൻ റൂഹാനി പറഞ്ഞു .

loader