37 റാങ്കുകാരായ ഇറാനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് 41ാം റാങ്കിലുള്ള മൊറോക്കോ പുറത്തെടുത്തത്.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം പകുതി ഗോള്‍രഹിത സമനിലയില്‍. 37 റാങ്കുകാരായ ഇറാനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് 41ാം റാങ്കിലുള്ള മൊറോക്കോ പുറത്തെടുത്തത്. എന്നാല്‍, ആദ്യപകുതിയുടെ അവസാനങ്ങളില്‍ ഇറാന്‍ ഗോളടിക്കുമെന്ന് തോന്നിച്ചു.

ആദ്യപകുതിയുടെ 67 ശതമാനവും പന്ത് മൊറോക്കോയുടെ വശത്തായിരുന്നു. അഞ്ച് അവണ അവര്‍ ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. ആദ്യ പകുതിയുടെ അവസാനങ്ങളില്‍ ഇറാന്റെ ഗോള്‍ ശ്രമങ്ങള്‍ക്ക് മുന്നില്‍ ഗോള്‍ കീപ്പര്‍ വില്ലനായി.