ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം അവസാനിപ്പിച്ചതായി ഇറാഖ്. അതിർത്തിയിലെ ഐഎസ് കേന്ദ്രങ്ങൾ പൂർണ്ണമായി പിടിച്ചെടുത്തതായി പ്രധാമന്ത്രി ഹൈദർ അൽ അബാദി അറിയിച്ചു. ഐഎസ് ഭീഷണിയിൽ നിന്നും ഇറാഖിനെ പൂർണമായി മോചിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
2014 ലാണ് ഇറാഖ്, സിറിയൻ അതിർത്തിയിൽ ഐഎസ് നിയന്ത്രണമുറപ്പിച്ചത്.എന്നാൽ പിന്നീട് മോസുളും റഖ്ഖയും സൈന്യം തിരിച്ചുപിടിച്ചു.
