തീവ്രവാദ സംഘങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഒരുവര്‍ഷത്തേക്കുകൂടി ഇറാഖില്‍ സൈനികരെ വിന്യസിക്കാന്‍ തുര്‍ക്കി പാര്‍ലമെന്‍റ് കഴിഞ്ഞയാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അബാദിയുടെ മുന്നറിയിപ്പ്.

വടക്കന്‍ ഇറാഖിലെ മസൂദിനടുത്ത് 2000ത്തോളം സൈനികരെയാണ് തുര്‍ക്കി വിന്യസിച്ചത്. കുര്‍ദ് വിമതര്‍ക്കും ഐ.എസിനുമെതിരെയാണ് തുര്‍ക്കിയുടെ ആക്രമണം. തുര്‍ക്കിയുമായി സൈനിക ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസൂദിലെ സൈനികവിന്യാസം ഇറാഖി സൈനികരെ സഹായിക്കാനാണെന്നാണ് തുര്‍ക്കിയുടെ വാദം. 2014ല്‍ ഐ.എസ് ഇറാഖിനഗരം പിടിച്ചെടുത്തതോടെ സൈനിക സഹായം അനിവാര്യമായെന്നും തുര്‍ക്കി ഉപപ്രധാനമന്ത്രി നുഅ്മാന്‍ കുര്‍തുല്‍മസ് പറഞ്ഞു. നീക്കം പ്രകോപനപരമാണെന്ന് തുര്‍ക്കി അംബാഡസറെ വിളിച്ചുവരുത്തി ഇറാഖി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.