കൊച്ചി: മണിപ്പൂരിലെ ദയനീയമായ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള കേരളത്തിലെത്തി. അഗളിയിലെ ശാന്തി ഗ്രാമത്തില്‍ വിശ്രമത്തിനായാണ് ഇറോം എത്തിയത്. മണിപ്പൂര്‍ ജനതയും താനും ഇനിയുമേറേ ഉണരേണ്ടിയിരിക്കുന്നുവെന്നായിരുന്നു കേരളത്തിലെത്തിയതിന് ശേഷമുള്ള ഇറോമിന്റെ ആദ്യ പ്രതികരണം. അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുമെന്നും ഇറോം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred