മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ നഗരമായ റഖായില്‍ റഷ്യന്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടതായാണ് സൂചന. മെയ് 28ന് ഇസ്ലാമിക് സ്റ്റേറ്റ് ഉന്നതതല നേതാക്കളുടെ യോഗം നടന്ന കെട്ടിടത്തിനുനേരെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആ കെട്ടിടത്തില്‍ അല്‍-ബാഗ്ദ്ധാദിയുമുണ്ടായിരുന്നതായാണ് ഇപ്പോള്‍ സിറിയയിലെ ഉള്‍പ്പടെ വിവിധ ടിവി ചാനലുകളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്താന്‍ റഷ്യയോ ഇസ്ലാമിക് സ്റ്റേറ്റോ ഇതുവരെ തയ്യാറായിട്ടില്ല.