Asianet News MalayalamAsianet News Malayalam

ഐ.എസ് ഭീകരന് മൃഗങ്ങളെ കൊല്ലാന്‍ കൈവിറയ്ക്കും

IS terrorist rashid kassim
Author
New Delhi, First Published Nov 19, 2016, 11:27 AM IST

മനുഷ്യരെ കൊല്ലുമ്പോള്‍ ആഹ്ലാദം അനുഭവിക്കുന്ന തനിക്ക് മൃഗങ്ങളെ കൊല്ലുമ്പോള്‍ കൈവിറയ്ക്കുമെന്ന് റാഷിദ് പറഞ്ഞതായി മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുമ്പോള്‍ വീട്ടിലെ വളര്‍ത്തു പൂച്ചയെ പിരിച്ചിരിക്കേണ്ടി വരും എന്നതായിരുന്നു തന്‍റെ ദുഃഖമെന്നും റാഷിദ് പറഞ്ഞു. 

ജിഹാദിനെക്കുറിച്ച് ഗവേഷണം നടത്തുന്ന കാനഡിലെ അക്കാദമിക് വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റാചിദ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനുഷ്യരെ കൊല്ലുമ്പോള്‍ ആഹ്‌ളാദം ലഭിക്കുമെന്ന് മാത്രമല്ല, അള്ളാഹുവിന്റെ എതിരാളികളെ കൊല്ലുമ്പോള്‍ അനുഗ്രഹം ഉണ്ടാകുമെന്നും റാചിദ് പറയുന്നുണ്ട്. ഫ്രഞ്ച് പൗരനായ റാചിദ് ഐ.എസിനൊപ്പം സിറിയയിലാണ് ഇപ്പോഴുള്ളത്.

ഫ്രാന്‍സില്‍ താന്‍ നിരീക്ഷണത്തിന് വിധേയനായിരുന്നെന്നും അവിടെ ആക്രമണം നടത്തണമെന്ന ചിന്ത ഉണ്ടായിരുന്നെന്നും റാചിദ് പറഞ്ഞു. പ്രിയപ്പെട്ട എല്ലാം ഉപേക്ഷിച്ചിട്ടാണ് വിശുദ്ധ യുദ്ധത്തിന് ഇറങ്ങിയത് അക്കൂട്ടത്തില്‍ വളര്‍ത്തു പൂച്ചയും ഉണ്ടായിരുന്നെന്നും ഇയാള്‍ പറഞ്ഞു

Follow Us:
Download App:
  • android
  • ios