ലക്ഷ്മിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചത് ഒരുപാട് വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലാണെന്ന് പറയുകയാണ് സംഗീതജ്ഞനും ബാലഭാസ്‌കറിന്‍റെ സുഹൃത്തുമായ ഇഷാന്‍ ദേവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും വിയോഗ വാര്‍ത്ത ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഭാര്യ ലക്ഷ്മിയെ അറിയിച്ചു. അമ്മയാണ് വിവരം ലക്ഷ്മിയെ അറിയിച്ചത്. ബാലഭ്‌സ്‌കറിന്‍റെ സുഹൃത്ത് സ്റ്റീഫന്‍ ദേവസിയായിരുന്നു ഇന്നലെ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ലക്ഷ്മിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചത് ഒരുപാട് വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലാണെന്ന് പറയുകയാണ് സംഗീതജ്ഞനും ബാലഭാസ്‌കറിന്‍റെ സുഹൃത്തുമായ ഇഷാന്‍ ദേവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ലക്ഷ്മി ചേച്ചിയോട് 
അമ്മ കാര്യങ്ങൾ അവതരിപ്പിച്ചു ,ഒരുപാടു വൈകാരിക നിമിഷങ്ങൾക്കൊടുവിൽ ...ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാൽ icu -വിൽ -തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛൻ ഇപ്പൊ എന്നോട് പറഞ്ഞു.ഞങ്ങൾ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ ,മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം...ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാർത്ഥനയോടെ ...

ആയിരക്കണക്കിന് ആഭ്യൂതിയകാംഷികളുടെ ചോദ്യത്തിനും പ്രാർത്ഥനകൾക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക ,പ്രാർത്ഥനകൾ ഉണ്ടാകണം