ദുബായ്: ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ മുഹറം ഒന്ന്. ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ഹിജ്റ വർഷാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്ന് മതകാര്യമന്ത്രാലയം വ്യക്തമാക്കി. ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ നാളെ പൊതു അവധിയായിരിക്കും.