ഒരു ശക്തിയ്ക്കും തകർക്കാനാവില്ല

മലപ്പുറം:  കൺട്രോൾ കമ്മീഷൻ റിപ്പോർട്ട് ഹൃദയത്തിൽ സ്വീകരിക്കാതെ ഇരുന്നതിന് നന്ദിയെന്ന് കെ . ഇ . ഇസ്മയിൽ. പാർട്ടിയെ ദുരുപയോഗപ്പെടുത്താൻ ആരെയും അനുവദിക്കില്ല. താൽക്കാലിക നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നവരെ നാളെ പാർട്ടി തിരിച്ചറിയുമെന്നും ഇസ്മയില്‍ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന സിപി എെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇസ്മയില്‍.

ഒരു ശക്തിയ്ക്കും തകർക്കാനാവില്ല. മൂല്യങ്ങളിൽ അടിയുറച്ച് പോകുന്ന ആളാണ് താൻ അതുകൊണ്ട് തന്നെ ഭയമില്ല. പാർട്ടിയെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം വിഭാഗീയത രൂക്ഷമായ സിപി െഎ സംസ്ഥാന സമിതിയില്‍ അഴിച്ചു പണി. ഇരുപക്ഷത്തേയും പ്രമുഖ നേതാക്കളെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിശ്വസ്ഥനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. ഇടുക്കി ജില്ലാ കമ്മിറ്റി അംഗം വാഴൂര്‍ സോമനെയാണ് ഒഴിവാക്കിയത്.

സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇനന് സംസ്ഥാന കൗണ്‍സിലിനെയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും.