ജറുസലേം: കിഴക്കൻ ജറുസലേമിലെ സംഘർഷാവസ്ഥക്ക് അയവില്ല.ഹറം അൽ ഷെരീഫ് പള്ളിയിൽ സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ ഇസ്രയേൽ എടുത്തുമാറ്റിയെങ്കിലും പള്ളിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് പലസ്തീൻകാർ. ഈ മാസം 14ന് ഇസ്രയേൽ അറബ് വംശജരുടെ വെടിയേറ്റ് രണ്ട് ഇസ്രേലി പൊലീസുകാർ മരിച്ചതിനെത്തുടർന്നാണ് ഇസ്രയേൽ സുരക്ഷ കൂട്ടിയതും മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചത്. 

ടെമ്പിൾ മൗണ്ട് എന്ന് ജൂതരും ഹറം എൽ ശെറീഫ് എന്ന് മുസ്ലിംങ്ഹളും വിളിക്കുന്ന ആരാധനാലയത്തിലാണ് അക്രമിക്ൾ ആയുധങ്ങൾ ഒളിപ്പിച്ചതെന്നാണ് ഇശ്രയേലിന്റെ വാദം. ആയുധങ്ഹൾ അത്തരത്തിൽ കടത്തുന്നത് തടയാനാണ് ഇസ്രേൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചത്. കനത്ത പ്രതിഷേധമുയർത്തിയ പലസ്തീൻകാർ പലതവണ ഇശ്രേൽ പട്ടാളവുമായി ഏറ്റുമുട്ടി.

പള്ളിയിൽ നിന്ന് വിട്ടുനിൽക്കാൻ ആഹ്വാനം ചെയ്തു പളളിയുടെ ചുമതല വഹിക്കുന്ന ജോർദാനിലെ വഖഫ് ബോർഡ്. സംഘർഷം രൂക്ഷമായതോടെയാണ് മെറ്റൽ ഡിറ്റക്ടറുകൾ നീക്കം ചെയ്യാൻ ഇസ്രേൽ തീരുമാനിച്ചത്. 1867ല യുദ്ധത്തിൽ കിഴക്കൻ ജറുസലേം പിടിച്ചടക്കിയ ഇസ്രേൽ പള്ളിയുടെ പൂർണനിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് പലസ്ഥനീന്റെ ആരോപണം.

സുരക്ഷാ ചുമതല മാത്രമാണ് ഇസ്രേലിന് ഇപ്പോഴുള്ളത്. വ്യവസ്ഥകളുടെ ലംഘനമാണ് ഇശ്രൽ നടത്തിയെതെന്നാണ് വഖഫ് ബോർിന്റെും പക്ഷം. ജോർദാനിലെ ഇശ്രേൽ എംബസി യിൽ ഉപരോധത്തിലായിരുന്ന ഉദ്യോഗസ്ഥരെ വിട്ടയക്കാൻ ജോർദാൻ സമ്മതിച്ചതോടെയാണ് ഇസ്രേൽ മെറ്റൽ ഡിറ്റക്ടകുൾ നീക്കിയതെന്നും റിപ്പോർട്ടുണ്ട്. മെറ്റൽ ഡിറ്റക്ടർ നീക്കിയെങ്കിലും പള്ളി ഉപരോധിക്കാൻതന്നയാണ് വഖഫ് ബോർഡിന്‍റെ തീരുമാനം.