ഊണും ഉറക്കവും കളഞ്ഞുള്ള അധ്വാനം. ലക്ഷ്യം വിജയിച്ചാല്‍ ഒറ്റ വിക്ഷേപണത്തില്‍ 37 കൃത്രിമ ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിച്ച റഷ്യന്‍ വീരഗാഥ ഒരു പഴംകഥയാകും.  കഴിഞ്ഞ ജൂണില്‍ 20 സാറ്റ്‌ലൈറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ച തിന്റെ വലിയ ആത്മ വിശ്വാസമാണ് പിന്‍ബലം.  83ല്‍ മൂന്ന് എണ്ണം മാത്രമാണ് ഇന്ത്യയുടെ സ്വന്തം ഉപഗ്രഹങ്ങള്‍.

ഭൗമ നിരീക്ഷണ ഉപഗ്രഹ ശ്രേണിയില്‍ പെട്ട 730 കിലോഗ്രാം ഭാരം വരുന്ന കാര്‍ട്ടോ സാറ്റ് രണ്ട്  ആണ് ഇതിലെ പ്രധാന ഉപഗ്രഹം. ഒപ്പം കാലാവസ്ഥ പഠനം,  വാര്‍ത്താ വിനിമയ എന്നീ ആവശ്യങ്ങള്‍ക്കുള്ള രണ്ട് കുഞ്ഞ് ഉപഗ്രഹങ്ങളും.

ബാക്കി 80 കൃത്രിമ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നത് അമേരിക്ക മുതല്‍ കസാക്കിസ്ഥാന്‍ വരെയുള്ള  അഞ്ച് പ്രമുഖ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ്. 500 കിലോയിലെറെ ഭാരം വരും ഈ വിദേശ സാറ്റ്‌ലൈറ്റുകള്‍ക്ക്. ഒരോ ഇന്ത്യക്കാരനും എന്നപോലെ ശാസ്ത്ര ലോകവും  ഉറ്റുനോക്കുകയാണ് ഇന്ത്യയുടെ ആ കുതിപ്പ് കാണാന്‍..