മുംബൈയിലെ പ്രത്യേക കോടതി അടുത്തിടെ നീരവ് മോദിക്കെതിരെ ജ്യാമമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു
ദില്ലി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായി നീരവ് മോദിയെ പിടികൂടാന്‍ ഇന്റര്‍പോള്‍ വഴി എല്ലാ രാജ്യങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നതായി സി.ബി.ഐ വൃത്തങ്ങള്‍. ബ്രിട്ടന്‍, അമേരിക്ക, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ നീരവ് മോദിയെ പിടികൂടാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്ത് നല്‍കിയിരുന്നുവെന്നും സി.ബി.ഐ അറിയിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി അടുത്തിടെ നീരവ് മോദിക്കെതിരെ ജ്യാമമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടെ പിന്‍വലിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി നീരവ് മോജി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ നീരവ് മോദി വ്യാജ പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നതെന്നാണ് സിബിഐ അധികൃതര്‍ നല്‍കുന്ന സൂചനകള്‍.
