കൊച്ചി: കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്ന് വിമാനങ്ങൾക്ക് ഇറങ്ങാനായില്ല. ദുബായ്-കൊച്ചി, പുനെ-കൊച്ചി (ഇൻഡിഗോ), ദോഹ- കൊച്ചി (ജെറ്റ് എയർ) എന്നീ വിമാനങ്ങളാണ് കോയമ്പത്തൂരിലേക്ക് തിരിച്ച് വിട്ടത് . അതേസമയം, ഇവിടെനിന്നു പുറപ്പെടേണ്ട വിമാനങ്ങളുടെ സർവീസിനെ മൂടൽമഞ്ഞു ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.