അതീവജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം:ആറ് ജില്ലകളിൽ ശക്തമായ കാറ്റിനും പേമാരിക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിർദ്ദേശം നൽകിയത്. ഉത്തരേന്ത്യ ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .
കേരളത്തിൽ അടുത്ത രണ്ട് ദിവസം ശക്തമായ കാറ്റിനും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ദില്ലിയിലും ഹിമാചലിലും ഇടിയോട് കൂടിയ കനത്ത മഴയുണ്ടാകും. ഉത്തരേന്ത്യയിൽ ഇന്ന് വൈകിട്ട് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. എന്നാൽ നേരത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ പൊടിക്കാറ്റിന്റെ അത്രയും ശക്തമായിരിക്കില്ലെന്നും ആശങ്ക വേണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര മേധാവി സതി ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ജാഗ്രതാ നിർദേശത്തിന്‍റെ പത്താത്തലത്തിൽ ഹരിയാനയിലും ചണ്ഡീഗഡിലും സ്കൂളുകൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
