സന്തോഷ് ട്രോഫി: ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്: മുഖ്യമന്ത്രി

First Published 1, Apr 2018, 5:49 PM IST
It was a prestigious victory for kerala Pinarayi vijayan over Santhosh trohy
Highlights
  • ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്

തിരുവനന്തപുരം: പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ച കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്.ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്ന് മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

പതിനാലു വർഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങൾക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ. ആവേശകരമായ മത്സരത്തിലൂടെ
പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്.

loader