ചിറ്റാരിക്കല്‍ വെള്ളടുക്കത്ത് അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയെന്നത് ഒളിച്ചോട്ട നാടകമെന്ന് പൊലീസ്.  യുവതിയെ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് സംഭവങ്ങളിലെ ദുരൂഹത നീങ്ങിയത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ അക്രമി സംഘം തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായി യുവതി ഭര്‍ത്താവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. കണ്ണൂർ പ്രാപ്പൊയിൽ സ്വദേശി ബിനുവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കോഴിക്കോട് വച്ചാണ്  പൊലീസ് ഇവരെ പിടികൂടിയത്. 

കാസർകോട്: ചിറ്റാരിക്കല്‍ വെള്ളടുക്കത്ത് അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയെന്നത് ഒളിച്ചോട്ട നാടകമെന്ന് പൊലീസ്. യുവതിയെ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് സംഭവങ്ങളിലെ ദുരൂഹത നീങ്ങിയത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ അക്രമി സംഘം തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായി യുവതി ഭര്‍ത്താവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. കണ്ണൂർ പ്രാപ്പൊയിൽ സ്വദേശി ബിനുവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കോഴിക്കോട് വച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. 

വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകൻ സായി കൃഷ്‌ണ(3) എന്നിവരെയാണ് കാണാതായത്. വീട്ടിലെത്തിയ ഭര്‍ത്താവ് വീട്ടില്‍ പിടിവലി നടന്നതിന്റെ ലക്ഷണം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയെയും കുഞ്ഞിനെയും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് അന്ത്യമായത്. 

മാലോത്തെ ബൈക്ക് മെക്കാനിക്കായ കൈതവേലി മനുവിന്റെ ഭാര്യയാണ്‌ മീനു. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണിൽ വിളിച്ചു തന്നെ ചിലർ അക്രമിക്കുന്നതായും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതായും മീനു പറഞ്ഞിരുന്നു. ഫോൺ സംഭാഷണം പൂർത്തിയാക്കുന്നതിനു മുൻപ് കരഞ്ഞു കൊണ്ട് മീനു ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരൻ, വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാർ ചിറ്റാരിക്കാൽ എസ്‌.ഐ. രഞ്ജിത് രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.