ശബരിമലയില്‍  കര്‍മ്മസമിതിയുടെ പേരില്‍ സമരം നടത്തിയത് ആര്‍എസ്‍എസ് തന്നെയെന്ന്  ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ഏഷ്യാനെറ്റ്  ന്യൂസ് അവറിലാണ് ബി.ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍.

തിരുവനന്തപുരം: ശബരിമലയില്‍ കര്‍മ്മസമിതിയുടെ പേരില്‍ സമരം നടത്തിയത് ആര്‍എസ്‍എസ് തന്നെയെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ബി.ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ആര്‍എസ്‍എസാണ് കര്‍മ്മ സമിതി. ആര്‍എസ്‍എസിന്‍റേയും വിശ്വഹിന്ദു പരിഷിത്തിന്‍റേയും പ്രവര്‍ത്തകരുണ്ട് കര്‍മ്മസമിതിയിലെന്ന് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

കര്‍മ്മസമിതിയുമായി ചര്‍ച്ചക്ക് തയ്യാറെന്നാണ് ഇന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞത്. അതാണ് നിലപാട് മാറ്റം. ധൈര്യമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാനോ, റിവ്യു ഹര്‍ജി കൊടുക്കാനോ, പന്തളം കൊട്ടാരവുമായി സംസാരിക്കാനോ പാടില്ല. തന്ത്രിയെ വിറപ്പിക്കും എന്ന് പറഞ്ഞ പാര്‍ട്ടി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയല്ലേയെന്നും ബി.ഗോപാലകൃഷ്ണന്‍ ന്യൂസ് അവറില്‍ ചോദിച്ചു.