ഒട്ടേറെ ജീവിത കഥകള്‍ സിനിമയാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ സിനിമ ജീവിതമാകുന്നതോ? സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഒരു ഇന്ത്യന്‍ പ്രണയ കഥ' എന്ന ചിത്രം മലയാളികള്‍ ആരും മറന്നിട്ടുണ്ടാവില്ല. ദത്തു പുത്രിയായ അമലാ പോളിന്‍റെ കഥാപാത്രം കാന്നഡയില്‍ നിന്നും മാതാപിതാക്കളെ അന്വേഷിച്ച് കൊച്ചിയിലേക്ക് എത്തിയതും സഹായിയായി ഫഹദ് ഫാസിലും തകര്‍ത്ത അഭിനയിച്ച സിനിമ. ഈ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ നിന്നും റിയല്‍ ലൈഫിലേക്ക് വന്നാല്‍ എങ്ങനെയിരിക്കും? ഇറ്റലിയില്‍ നിന്നും തന്റെ മാതാപിതാക്കളെ തേടി കൊച്ചിയിലെത്തിയ ലൈല മര്‍കൊണാറ്റോ എന്ന 34-കാരിയുടെ ജീവിതം സിനിമയെ വെല്ലുന്നതാണ്...

ജന്മം നല്‍കിയ മാതാപിതാക്കള്‍ കൊച്ചിയില്‍ എവിടെയോ ഉണ്ടെന്നൊരു തോന്നല്‍. ആ തോന്നലാണ് ലൈലയെ ഇറ്റലിയില്‍ നിന്നും കൊച്ചി വരെ എത്തിച്ചത്. ഇവരെ കണ്ടെത്തുന്നതിനായി ആറാം തവണയാണ് ലൈല കൊച്ചിയിലെത്തുന്നത്. തന്റെ അച്ഛന്മമ്മാരെ ഒരു നോക്ക് കാണാന്‍ 2010 മുതല്‍ അവര്‍ അന്വേഷണം നടത്തുകയാണ്. ആ അന്വേഷണം ഇന്നും തുടരുന്നു.

ഇറ്റലിക്കാരായ മൗറോ ജൂലിയാന ദമ്പതികള്‍ ലൈലയ്ക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് ദത്തെടുക്കുന്നത്.

ഇറ്റലിക്കാരായ മൗറോ ജൂലിയാന ദമ്പതികള്‍ ലൈലയ്ക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് ദത്തെടുക്കുന്നത്. എര്‍ണാകുളത്തെ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപനത്തില്‍ നിന്നും അന്നു കൊച്ചിയിലുണ്ടായിരുന്ന ഇറ്റലിക്കാരിയായ കന്യാസ്ത്രീയുടെ സഹായത്തോടെയായിരുന്നു ആ ദത്തെടുക്കല്‍. സോസമ്മ-ശ്രീനിവാസന്‍, എര്‍ണാകുളം എന്ന വിലാസത്തിലാണ് കുഞ്ഞിനെ മിഷനറീസില്‍ നല്‍കുമ്പോള്‍ ആ മാതാപിതാക്കള്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇങ്ങനെയൊരു വിലാസമോ ആളുകളോ ഇല്ലന്ന് ൈലല ഒടുവില്‍ തിരിച്ചറിഞ്ഞു. നിരാശകള്‍ക്കൊടുവിലും പ്രതീക്ഷകള്‍ കൈവിടാതെ ലൈല അന്വേഷണം തുടര്‍ന്നു.

പ്രതീക്ഷകള്‍ കൈവിടാതെ ലൈല അന്വേഷണം തുടരുന്നു

1983 സെപ്തംബര്‍ 15നാണ് തന്‍റെ ജനനമെന്ന് കോണ്‍വെന്റ് അധികൃതര്‍ ലൈലക്ക് വിവരം നല്‍കി. ഇതനുസരിച്ച് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്വേഷിച്ചെങ്കിലും അവിടെ അങ്ങനെയൊരു ജനനം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സഹായിയായി കൂടെയുള്ള ടൂറിസ്റ്റ് ഗൈഡ് സരിന്‍ മെഹ്ബൂബ് പറഞ്ഞത്. ആശുപത്രിയില്‍ മാതാപിതാക്കളുടെ പൂര്‍ണ മേല്‍വിലാസം കാണുമെന്നാണ് ലൈലയുടെ ഇപ്പോഴത്തെ പ്രതീക്ഷ.

മാതാപിതാക്കളുടെ പൂര്‍ണ മേല്‍വിലാസം തേടി അലയുകയാണ് ലൈല

1984 നവംബര്‍ 30 ന് കുഞ്ഞിനെ തിരുവനന്തപുരം തുമ്പയിലെ കനോഷ്യല്‍ കോണ്‍വെന്റിലേക്ക് കൊണ്ടുപോയതായി രേഖകളില്‍ കണ്ടതിനെ തുടര്‍ന്ന് അവിടെയും അന്വേഷണം നടത്തി. കോര്‍പ്പറേഷന്‍ ജനന റജിസ്ട്രേഷന്‍ വിഭാഗത്തിലും അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. മാതാപിതാക്കളെ കണ്ടെത്താന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് മലയാളിയായ ഈ ഇറ്റലിക്കാരി.