''ഹൈന്ദവതയുടെ കറുത്ത ദിനമാണ് ഇന്ന്. ഈ വിധിയെ ഒറ്റക്കെട്ടായി അട്ടിമറിക്കണം''

ലിംഗ സമത്വത്തിന്‍റെ പേരില്‍ പാരമ്പര്യവും അനുഷ്ടാനവും തകര്‍ക്കുകയാണെന്ന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ വിമര്‍ശിച്ച് നടി ര‍ഞ്ജിനി പ്രതികരിച്ചു. ഹൈന്ദവതയുടെ കറുത്ത ദിനമാണ് ഇന്ന്. ഈ വിധിയെ ഒറ്റക്കെട്ടായി അട്ടിമറിക്കണം. അയ്യപ്പന്‍റെ ബ്രഹ്മചര്യ വ്രതം കാത്തു സൂക്ഷിക്കാന്‍ തന്‍റെ ഒപ്പം ആരെല്ലാമുണ്ടാകുമെന്നും രഞ്ജിനി ഫേസ്ബുക്കിലൂടെ ചോദിച്ചു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് നല്‍കിയാണ് രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചത്. 

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് നടി രഞ്ജിനി. വിധി വന്ന ദിനം ഹിന്ദുത്വത്തിന്റെ കറുത്ത ദിനമാണെന്നും ലിംഗ സമത്വത്തിന്റെ പേരില്‍ പാരമ്പര്യവും ആചാരവും തകര്‍ക്കപ്പെടുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ വിധിയെ മറിക്കടക്കാന്‍ നമ്മള്‍ ഒന്നിച്ച് നില്‍ക്കണം. അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാന്‍ എനിക്കൊപ്പം ആരുണ്ടാകും എന്നും രഞ്ജിനി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.