റൊണാള്‍ഡോയുടെ ഏജന്‌റ് ജോര്‍ജ് മെന്‍ഡെസ് ഇന്ന് റയല്‍ പ്രസിഡന്‌റ് ഫ്‌ളോറെന്‌റിനോ പെരസുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
മാഡ്രിഡ്: ഫുട്ബോള് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ പ്രഖ്യാപനം അടുത്തെത്തിയതായി റിപ്പോര്ട്ട്. അതെ ക്രിസ്റ്റിയാനോ റൊണാള്ഡോ റയല് വിട്ട് യുവന്റസിലേക്ക് പോകുന്നുവെന്ന വാര്ത്തക്ക് അടുത്ത 48 മണിക്കൂറിനുള്ളില് സ്ഥിരീകരണമുണ്ടാകുമെന്ന് സ്കൈ സ്പോര്ട്സ് റിപ്പോര്ട്ട് ചെയ്തു.
റൊണാള്ഡോയുടെ ഏജന്റ് ജോര്ജ് മെന്ഡെസ് ഇന്ന് റയല് പ്രസിഡന്റ് ഫ്ളോറെന്റിനോ പെരസുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ച പൂര്ത്തിയാവുന്നതോടെ 33കാരനായ റൊണാള്ഡോയുടെ കാര്യത്തില് ്ന്തിമ തീരുമാനമാവുമെന്നാണ് റിപ്പോര്ട്ട്.
117 മില്യണ് ഡോളറിന്റെ കൈമാറ്റത്തിനാണ് റയലും യുവന്റസും ഒരുങ്ങുന്നതെന്നതാണ് റിപ്പോര്ട്ട്. റലില് എത്തി ഒമ്പത് വര്ഷത്തിനുശേഷമാണ് അദ്ദേഹം ക്ലബ്ബ് വിടുന്നുവെന്ന വാര്ത്തകള് വരുന്നത്. റയലിനായി 450 ഗോളുകള് നേടിയിട്ടുള്ള റൊണാള്ഡോ ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള് വേട്ടക്കാരനുമാണ്.
രണ്ട് ലാ ലിഗ കിരീടങ്ങളുംമ രണ്ട് കോപ ഡെല് റേ കിരീടങ്ങളും നാല് ചാമ്പ്യന്സ് ലീഗ് കിരീടങ്ങളുമാണ് റയലില് റൊണാള്ഡോയുടെ പ്രധാന നേട്ടങ്ങള്.
