ഇംഗ്ലണ്ടിനെ അറുപത്തി എട്ടാം മിനിട്ടില്‍ ക്രൊയേഷ്യ പിടിച്ചുകെട്ടി
മോസ്കോ: റഷ്യന് ലോകകപ്പിലെ കലാശക്കളിയില് ഫ്രാന്സിന്റെ എതിരാളികള് ആരെന്ന് കണ്ടെത്താനായുള്ള രണ്ടാം സെമി ഫൈനല് പോരാട്ടം കനക്കുന്നു. ആദ്യ പകുതിയില് മുന്നിലെത്തിയ ഇംഗ്ലണ്ടിനെ അറുപത്തി എട്ടാം മിനിട്ടില് ക്രൊയേഷ്യ പിടിച്ചുകെട്ടി. ഇവാന് പെര്സിച്ചാണ് ക്രൊയേഷ്യന് ആരാധകര് കാത്തിരുന്ന ഗോള് സ്വന്തമാക്കിയത്.
ക്രൊയേഷ്യക്കെതിരെ കളി തുടങ്ങി അഞ്ചാം മിനിറ്റില് വല കുലുക്കിയ ഇംഗ്ലിഷ് പോരാളികള് ആദ്യ പകുതിയില് മേല്ക്കോയ്മ നിലനിര്ത്തിയെങ്കിലും രണ്ടാം പകുതിയില് ക്രൊയേഷ്യയാണ് കുതിക്കുന്നത്.
അഞ്ചാം മിനിട്ടില് നായകന് ഹാരി കെയ്ന് പകരം ബോക്സിന് തൊട്ട് പുറത്ത് ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച കീറന് ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് വേണ്ടി വല കുലുക്കിയത്. ടോട്ടനത്തിന്റെ മിന്നും താരം തൊടുത്ത ഷോട്ടിന് മുന്നില് സുബാസിച്ച് നിസാഹയനായി.
