ഹൈദരാബാദ്: നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ ഇവാന്‍ക എത്തുന്നത് സ്വന്തം ബുള്ളറ്റ് പ്രൂഫ് കാറില്‍. ഇവാന്‍കയുടെ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്നുള്ള രഹസ്യ സുരക്ഷാ സര്‍വ്വീസുമുണ്ട്. 10,000 സുരക്ഷാ ഉദ്ദ്യോഗസ്ഥരും ഭീകര വിരുദ്ധ സേനയും ഡോഗ് സ്ക്വാഡും ഇവരുടെ സുരക്ഷയ്ക്കായി ഹൈദരാബാദ് നഗരത്തില്‍ ഇനിയുള്ള ദിവസങ്ങളിലുണ്ടാകും.

 മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നിക്ഷേപ സംഗമത്തിന്‍റെ ഒന്നാം ദിനത്തിലെ പ്രധാന പ്രഭാക്ഷണം ഇവാന്‍കയുടേതാണ്. ഇവാന്‍ക യുടെ വരവിനോട് അനുബന്ധിച്ച് രണ്ടുമാസത്തേക്ക് ഹൈദരാബാദ് നഗരത്തില്‍ ഭിക്ഷാടനം നിരോധിച്ചിരുന്നു.