റെയ്ഞ്ച് ഓഫീസർമ്മാർ ആനക്കൊമ്പ് വാങ്ങുന്നവരുടെ വേഷത്തിൽ എത്തി പിടികൂടുകയായിരുന്നു
കർണ്ണാടക: കർണ്ണാടകയിലെ ലക്കാവല്ലി വനംവകുപ്പ് അതിർത്തിയിൽ വൻ ആനക്കൊമ്പ് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആനക്കെമ്പുകൾ കണ്ടെത്തിയത്. നാല് കിലോ ആനക്കൊമ്പ്,പതിനാറ് കിലോ കിർക്ക് മാൻ കൊമ്പുകൾ,നാലരക്കിലോ കാട്ടുപന്നി കൊമ്പ്,11 കിലോ പാങ്ങോലിൻ ഷെല്ലുകൾ എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ശിവമോഗാഗ സതീഷ്, ബസവണ്ണ, തരികേരെ, സഹോദരൻ രവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
റെയ്ഞ്ച് ഓഫീസർമ്മാർ ആനക്കാമ്പ് വാങ്ങുന്നവരുടെ വേഷത്തിൽ എത്തി വേട്ട സംഘത്തെ പിടികൂടുകയായിരുന്നു. കുറച്ച് കാലമായി ലക്കാവല്ലിയിൽ മൃഗങ്ങളെ കൊന്ന് അവയുടെ കൊമ്പുകളും എല്ലുകളും വിൽക്കുന്നതായി അറിഞ്ഞിരുന്നു.എന്നാൽ സംഘത്തിനെതിരെ വേണ്ട തെളിവുകൾ ലഭ്യമായിരുന്നില്ല. ഞായറാഴ്ച്ച ടാരികെരെ മേഖലയിൽ സംഘം എത്തിയതായി അറിയുകയും പിന്തുടരുകയുമായിരുന്നെന്ന് റെയ്ഞ്ച് ഓഫീസർ കന്തരാജ് അറയിച്ചു.
നൂറ് കണക്കിന് മൃഗങ്ങളെയാണ് സംഘം കൊന്നൊടുക്കിയത്. ഇവയുടെ കൊമ്പുകൾക്കും ഷെല്ലുകൾക്കും വിദേശത്ത് കോടികളാണ് വില. ഇവർക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയിക്കുന്നെന്നും ആ ദിശയില്‍ അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ റാക്കറ്റുമായി ബദ്ധമുള്ള ആറ് പേരെ കഴിഞ്ഞ ജൂൺ 27 ന് ബാംഗ്ലൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാദർ ബാഷ എന്ന ആളായിരുന്നു ഈ സംഘത്തിന്‍റെ പടത്തലവൻ. ഇയാൾ ഡി.എം.കെ. പ്രവർത്തകനാകാനാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
