മാധ്യമപ്രവർത്തകനായിരുന്ന ജെ ഡേയെ കൊലപ്പെടുത്തിയ കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജനെക്കൂടി പ്രതിചേർത്ത് സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയിലാണ് കുറ്റപ്രതം സമർപ്പിച്ചത്. ഛോട്ടാ രാജനെയും വീഡിയോ കോണ്ഫറന്‍‌സിംഗ് വഴി കോടതി നടപടികളില്‍ പങ്കെടുപ്പിച്ചു. ജെ ഡേയെ 2011 ജൂണിലാണ് ‌ബൈക്കിൽ സഞ്ചരിക്കുമ്പോൾ പിന്തുടർന്നെത്തിയ നാലംഗ അക്രമിസംഘം വധിച്ചത്. ഇത് ഛോട്ടാരാജന്റെ നിര്‍ദേശപ്രകാരമായിരുന്നു എന്നാണ് കേസ്.