'ചക്ക' ഇനി കേരളത്തിന്‍റെ ഔദ്യോഗിക ഫലം

First Published 17, Mar 2018, 9:22 PM IST
jack fruit to be keralas state fruit
Highlights
  •  സർക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 21ന്.

തിരുവനന്തപുരം: 'ചക്ക' ഇനി കേരളത്തിന്‍റെ ഔദ്യോഗിക ഫലമാകും. സർക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 21ന്. കാർഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.

ചക്കയുടെ ഉൽപാദനവും വിൽപനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലവും തിരഞ്ഞെടുക്കുന്നത്.

loader