കോഴിക്കോട്: സദാചാര പോലീസിംഗ് ഗുരുതരമായ അവസ്ഥയാണെന്നും പോലീസുകള്‍ക്കിടയിലെ സദാരാചാര പോലീസിംഗ് അടക്കമുള്ളവ ഇല്ലാതാകാണമെന്നും പോലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ്. കോഴിക്കോട് നടക്കുന്ന കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക കാലഘട്ടത്തില്‍ പോലീസിംഗ് നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു ജേക്കബ് പുന്നൂസ്.
ഇന്നത്തെ നീതി നിര്‍വഹണം ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്. പണ്ട് അതായിരുന്നില്ല സ്ഥിതിയെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കി.

അതേസമയം മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച വിവേചന ബുധി പോലീസിന് ഉണ്ടാകണമെന്ന് പോലീസ് കംപ്ലയ്ന്റ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ മോഹനന്‍ പറഞ്ഞു. മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് ഇന്ന് പല വാര്‍ത്തകളും വരുന്നത്. ടിവി ചാനലുകളുടെ ലൈവ് റിപ്പോര്‍ട്ടിംഗ് പലപ്പോഴും പോലീസ് അന്വേഷണത്തെ വരെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.